സംസ്ഥാനത്ത് 50,000 കോടിയുടെ നഷ്ടം, തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു..

Loading...

ബെംഗളൂരു: കനത്ത മഴയിൽ 17 ജില്ലകളാണ് വെള്ളത്തിലായത്. 48 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായ 12 പേരെ കണ്ടെത്താനായിട്ടില്ല. 50,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അടിയന്തരസഹായമായി 5000 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു. 1224 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ 3,93,956 പേർ. കൃഷിനാശം 4.30 ലക്ഷം ഹെക്ടർ. മഴക്കെടുതി ബാധിച്ച ഗ്രാമങ്ങൾ 2738, 565 പാലങ്ങൾ തകർന്നു. മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ സാധാരണനിലയിലേക്ക് തിരിച്ചെത്തണമെങ്കിൽ ദിവസങ്ങളെടുക്കും.

വായിക്കുക:  വയനാട്ടിൽ അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള അടിയന്തരവസ്തുക്കൾ എത്തിച്ച് രാഹുൽ ഗാന്ധി!!

1510 കിലോമീറ്റർ റോഡുകൾ തകർന്നു, മണ്ണിടിച്ചിലിനെത്തുടർന്ന് തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കാൻ കൂടുതൽ സമയമെടുക്കും. 4019 സർക്കാർ കെട്ടിടങ്ങൾ തകർന്നു. വടക്കൻ കർണാടകം, മലനാട്, തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ മഴ വിതച്ച നാശം ചെറുതല്ല. വീടും ജീവിതോപാധിയും നഷ്ടപ്പെട്ടവർ സർക്കാർസഹായത്തിനായി കാത്തിരിക്കുകയാണ്.

Slider
Slider
Loading...

Related posts

error: Content is protected !!