വീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് ബി.ജെ.പി. എം.എൽ.എ.യുടെ ഭീഷണി!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകിയില്ലെങ്കിൽ സർക്കാരിനെ വീഴ്‌ത്തുമെന്ന് എം.എൽ.എ.യുടെ ഭീഷണി. ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ബി.ജെ.പി. എം.എൽ.എ. ബാലചന്ദ്ര ജാർക്കിഹോളിയാണ് സർക്കാരിനെ വീഴ്‌ത്തുമെന്ന് ഭീഷണി മുഴക്കിയത്. ഭീഷണി ഉയർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

‘നിങ്ങൾക്ക് വീട് നിർമിച്ചുനൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിൽ പരാജയപ്പെടുകയാണെങ്കിൽ ഞങ്ങൾ സർക്കാരിനെ വീഴ്‌ത്തും’- ബെലഗാവി ജില്ലയിലെ അരഭാവിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരോട് ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.

2010-ൽ മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദ്യൂരപ്പയ്ക്കെതിരെ നടന്ന വിമതനീക്കത്തിൽ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച 16 എം. എൽ.എ. മാരിൽ ഉൾപ്പെട്ട നേതാവാണ് ബാലചന്ദ്ര ജാർക്കിഹോളി.

അന്ന് വിമത എം.എൽ.എ.മാരെ സ്പീക്കർ കെ.ജി. ബൊപ്പയ്യ അയോഗ്യരാക്കിയാണ് സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം നേടിയത്. പിന്നീട് അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയതിന് ശേഷം ബലചന്ദ്ര ജാർക്കഹോളി വീണ്ടും ബി.ജെ.പി.യിലെത്തുകയായിരുന്നു.

ജാർക്കിഹോളി കുടുംബത്തിൽനിന്നുള്ള സതീഷ് ജാർക്കിഹോളിയും രമേശ് ജാർക്കിഹോളിയും കോൺഗ്രസിലാണ്. കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച രമേശ് ജാർക്കിഹോളി എം.എൽ.എ. സ്ഥാനം രാജിവെക്കുകയും സ്പീക്കർ അയോഗ്യനാക്കുകയും ചെയ്തിരുന്നു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: