ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ദേവഗൗഡ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു :കഴിഞ്ഞ 6 ദിവസമായി പ്രളയമേഖലകളിൽ തങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി യെദിയൂരപ്പയെ പ്രശംസിച്ച് ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ.

ജനങ്ങളുടെ ആവശ്യങ്ങളോട് യെദിയൂരപ്പ കൃത്യമായി പ്രതികരിക്കുന്നുണ്ട്, മന്ത്രിസഭാ രൂപീകരണം വൈകുന്നതിൽ അദ്ദേഹത്തിൽ കുറ്റം കണ്ടെത്തുകയല്ല ഈ സമയത്ത് വേണ്ടതെന്നും ഗൗഡ കൂട്ടി ചേർത്തു.

കർണാടകയിലെ പ്രബല കക്ഷികളായ ബിജെപിയും കോൺഗ്രസും ജെ.ഡി.എസും ഒറ്റക്കെട്ടായി നിന്ന് പ്രളയക്കെടുതിയെ അതിജീവിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Loading...

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..

%d bloggers like this: