യശ്വന്ത്പൂർ-സേലം-കണ്ണൂർ എക്സ്പ്രസ് ഇന്ന്(12.08.19) സർവ്വീസ് നടത്തും.

Loading...

ബെംഗളൂരു : കഴിഞ്ഞ രണ്ട് ദിവസം റദ്ദാക്കിയ യശ്വന്ത്പൂർ-സേലം-കോയമ്പത്തൂർ -ഷൊറണൂർ -കണ്ണൂർ ( 16527) ഇന്ന് സർവ്വീസ് നടത്തും.

അതേ സമയം കണ്ണൂരിൽ നിന്നു യശ്വന്ത്പൂരിലേക്കുള്ള സർവീസ് (16528) റേക്ക് എത്താത്തതിനാൽ ഇന്നും റദ്ദാക്കി.

ഫറോക്ക് പാലത്തിന്റെ ബലക്ഷയം മൂലം ഷൊറണൂർ കണ്ണൂർ റൂട്ടിൽ ഇന്നലെ വരെ എല്ലാ സർവ്വീസുകളും റദ്ദു ചെയ്തിരുന്നു.

വായിക്കുക:  മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റിൽ;നാടകീയ സംഭവങ്ങൾക്കൊടുവിൽ സി.ബി.ഐ മുൻആഭ്യന്തരമന്ത്രിയുടെ വസതിയിൽ പ്രവേശിച്ചത് മതിൽ ചാടിക്കടന്ന്.

പാലത്തിന്റെ സുരക്ഷാ പരിശോധന കഴിഞ്ഞ് ചെറിയ വേഗതയിൽ തീവണ്ടി ഗതാഗതത്തിന് അധികൃതർ തുറന്ന് കൊടുത്തിരുന്നു.

16525/26 ബെംഗളൂരു കെ.ആർ.എസ് – കന്യാകുമാരി എക്സ്പ്രസ് ഇന്ന് സർവ്വീസ് നടത്തും.

സകലേഷ് പുരക്ക് സമീപം ട്രാക്കിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു – മംഗളൂരു -കണ്ണൂർ (16513) ഇന്നും സർവ്വീസ് നടത്തില്ല.

Slider
Slider
Loading...

Related posts

error: Content is protected !!