വിദേശികൾ ഉൾപ്പെടെയുള്ള 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല; തിരച്ചിൽ തുടരുന്നു..

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഗോക്കകിൽ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ പ്രളയത്തിൽ കുടുങ്ങിയതായി സൂചന. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കെത്തിയ 200-ഓളം വിനോദസഞ്ചാരികളെക്കുറിച്ച് വിവരങ്ങളില്ല. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

അതേസമയം അധികൃതരുടെ വിലക്ക് മറികടന്ന് വെള്ളച്ചാട്ടങ്ങൾ കാണാൻ എത്തുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. മൈസൂരു, മാണ്ഡ്യ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവരിൽ ഏറെയുമെത്തുന്നത്.

വായിക്കുക:  വേതനം മുടങ്ങുന്നു; നഗരത്തിൽ ആയിരക്കണക്കിന് ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി!!

അവധിദിവസമായ ശനിയാഴ്ച ഗംഗനച്ചുക്കി, ബാരച്ചുക്കി തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇവരിൽ ഏറെയും ബെംഗളൂരുവിൽ നിന്നുള്ളവരാണ്.

Loading...

Related posts