മഴയെത്തുടർന്ന് മുടങ്ങിയ തീവണ്ടിഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനായില്ല

Loading...

തിരുവനന്തപുരം: ദീർഘദൂരസർവീസുകൾ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സർവീസുകൾ കേരളത്തിൽ റദ്ദാക്കി. ശനിയാഴ്ച അറുപതിലേറെ സർവീസുകളും റദ്ദാക്കിയിരുന്നു.

പതിവുതീവണ്ടികൾ കൂട്ടമായി റദ്ദാക്കിയതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കുവേണ്ടി ശനിയാഴ്ച ചെന്നൈ-കൊല്ലം, എറണാകുളം-ചെന്നൈ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ നടത്തി.

ബംഗളൂരുവിൽനിന്ന് കൊല്ലത്തേക്കാണ്  റിസർവ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയത്.

പാലക്കാട്-തിരുവനന്തപുരം, പാലക്കാട്-ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഷൊർണൂർ- കോഴിക്കോട് പാതയിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ജനശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ തിരുവനന്തപുരം – ഷൊറണൂർ പാതയിൽ സർവീസ് നടത്തുന്നുണ്ട്.

വായിക്കുക:  ദിവ്യാ സ്പന്ദനയുടെ വിവാഹം കഴിഞ്ഞുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു..

പാലക്കാട് പാതയിൽ ഗതാഗതം പുനരാരംഭിച്ചതോടെ ദീർഘദൂര ട്രെയിനുകൾ ഈ റൂട്ടിൽ ഓടിത്തുടങ്ങും. കോഴിക്കോട് പാതയിൽ പാലങ്ങളും സിഗ്നൽ സംവിധാനവും ഓവർഹെഡ് ഇലക്ട്രിക് ലൈനുകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് മാത്രം 35 ട്രെയിനുകളാണ് റദ്ദാക്കിയത്. പാലക്കാട് ഡിവിഷനിലെ 20 ഉം തിരുവനന്തപുരം ഡിവിഷനിലെ 15ഉം ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.

ഷൊർണൂർ ഭാഗത്ത് പാളത്തിലുള്ള തടസ്സം മാറിയാലേ തിരുവനന്തപുരത്തുനിന്നുമുള്ള ദീർഘദൂര സർവീസുകൾ പുനരാരംഭിക്കാനാകൂ. മംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എല്ലാ എക്സ്പ്രസ് തീവണ്ടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തലാക്കിയിട്ടുണ്ട്.

വായിക്കുക:  വടക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു, മൂന്ന് മരണം, അൽമാട്ടി അണക്കെട്ട് തുറന്നു, നദികൾ കരകവിഞ്ഞ് ഒഴുകിയതോടെ കൂടുതൽ മേഖലകൾ പ്രളയഭീതിയിൽ..

ഞായറാഴ്ച റദ്ദാക്കിയ സർവീസുകൾ:

കന്യാകുമാരി- ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525)

മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649)

മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)

പാളത്തിൽ മണ്ണിടിഞ്ഞുവീണതിനെത്തുടർന്ന് മംഗളൂരു- ബെംഗളൂരു പാതയിൽ 23 വരെ തീവണ്ടികൾ റദ്ദാക്കി.

Slider
Slider
Loading...

Related posts

error: Content is protected !!