മഴക്ക് നേരിയ ശമനം;മരണസംഖ്യ 31; 2.18 ലക്ഷം പേർ ദുരിതാശ്വസ ക്യാമ്പുകളിൽ;17 ജില്ലകളിലെ 1024 ഗ്രാമങ്ങളെ ദുരിതം ബാധിച്ചു.

Loading...

ബെംഗളൂരു : എട്ടു ദിവസത്തെ മഴയുടെ സംഹാര താണ്ഡവത്തിൽ പൊലിഞ്ഞത് നാൽപതിലധികം ജീവൻ; 31 പേർ ആണ് മരിച്ചത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

കുടക്, മണ്ഡ്യ, മൈസൂരു മേഖലകളിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. വടക്കൻ കർണാടകയിൽ മഴക്ക് ചെറിയ ശമനമുണ്ടെങ്കിലും മലനാട് മേഖലയിൽ മഴ തുടരുകയാണ്.

മണ്ണിടിച്ചിൽ മൂലം 8 പേരെ കാണാതായ തോറയിലേക്ക് ഇതുവരെ സുരക്ഷാ സേനക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.

വായിക്കുക:  ഭരണം കിട്ടിയാല്‍ യെദ്ദ്യൂരപ്പ ആദ്യം എത്തുന്നത് കണ്ണൂരിൽ!!

മണ്ണിടിച്ചിൽ മൂലം അടച്ചിട്ട ബെംഗളൂരു- മംഗളൂരു പാതയിലെ ഷിറാഡി ചുരം ഇന്ന് ഗതാഗതയോഗ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തുംഗഭദ്ര നദി കരകവിഞ്ഞൊഴുകിയതോടെ പൈതൃക നഗരമായ ഹംപി വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കർണാടകയിൽ ആകെ 2.18 ലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്, 17 ജില്ലകളിലായി 1024 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.

വായിക്കുക:  ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളപ്പൊക്കമുളള സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

Slider
Slider
Loading...

Related posts

error: Content is protected !!