ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം, പ്രത്യാഘാത മുന്നറിയിപ്പുമായി മെഹ്ബൂബ മുഫ്തി!!

Loading...

ശ്രീനഗർ: ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിത്. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി.

370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രഖ്യാപനം.

ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. 1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിർത്ത് ഇന്ത്യക്കൊപ്പം നിൽക്കാം എന്ന ജമ്മുകശ്മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. 370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. അതു ജമ്മു കശ്മീരിൽ ഇന്ത്യയെ അപകരമായ ശക്തിയാക്കും., മുഫ്തി ട്വിറ്ററിൽ കുറിച്ചു.

വായിക്കുക:  നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 10 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും!
വായിക്കുക:  മണിക്കൂറുകളുടെ വ്യത്യാസത്തിൽ ബൈക്ക് ടാക്സി ഡ്രൈവർമാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു.

ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒന്നാകെ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യൻ സർക്കാരിന്റെ ഉദ്ദേശങ്ങൾ തന്നെ വ്യക്തമാണ്. അവിടുത്തെ ജനങ്ങളെ ഭീതിപ്പെടുത്തിയാണെങ്കിലും അവർക്ക് ആ പ്രദേശം വേണം. കശ്മീരിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടെന്നും മുഫ്തി കുറിച്ചു.

 

Slider
Slider
Loading...

Related posts