കുമാരസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കോൺഗ്രസ് തള്ളി

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഗവർണറെ കാണാൻ മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജി വെക്കുമെന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.

എന്നാൽ എച്ച്.ഡി. കുമാരസ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുമാരസ്വാമി രാജിവെക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസും തള്ളി.

വായിക്കുക:  സിദ്ധരാമയ്യ അവതരിപ്പിച്ചു യെദിയൂരപ്പ നടപ്പിലാക്കി; സംസ്ഥാനത്ത് അന്ധവിശ്വാസനിരോധന നിയമം നിലവിൽ വന്നു;ആഭിചാരവും ദുർമന്ത്രവാദവും നടത്തുന്നവർക്ക് ഇനി 7 വർഷം അഴിയെണ്ണാം.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി പരിഗണിച്ചിരുന്നില്ല. ചൊവ്വാഴ്ച പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

Loading...

Related posts