ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കേണ്ട അവസാന തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയതാണ് അതിലൊരു കാരണം.

വായിക്കുക:  "പാവപ്പെട്ടവർക്ക് ന്യായവിലയിൽ മദ്യം നൽകണം"

ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്. നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്പള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്.

ഇത് കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതുള്ളതുകൊണ്ട് സൈറ്റ് ഡൗണാകുമെന്ന ആശങ്കയും തീയതി നീട്ടാൻ ഒരു പ്രധാന കാരണമാണ്.

Loading...

Related posts