ദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാൻ നീക്കം!

Loading...

ചെന്നൈ: ദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി.) ആരംഭിച്ചു.

ചെന്നൈ-മധുര റൂട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ തേജസ് സർവീസ് ഓടിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. ദക്ഷിണേന്ത്യയിൽ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീവണ്ടി സർവീസുകൾ ആരംഭിക്കാനും സാധ്യതാ പഠനം നടത്തുമെന്ന് ഐ.ആർ.സി.ടി.സി. വൃത്തങ്ങൾ അറിയിച്ചു.

വടക്കേയിന്ത്യയിൽ ഡൽഹി-ലഖ്നൗ, ഗാന്ധിനഗർ-മുംബൈ റൂട്ടിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ യാത്രസൗകര്യം എർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നത്.

വായിക്കുക:  ഈ നഗരത്തിൽ വെബ് ടാക്സികളും സുരക്ഷിതമല്ല!ഊബറിനെതിരെ ഗുരുതര ആരോപണവുമായി യുവതി ട്വിറ്ററിൽ.

റെയിൽവേ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ 2014-ൽ കേന്ദ്ര സർക്കാർ ബിബേക് ദേബ്‌റോയിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവർ 2015 മാർച്ചിൽ സമർപ്പിച്ച പത്ത് ശുപാർശകളിലൊന്നാണ് സ്വകാര്യ തീവണ്ടി സർവീസുകൾ ആരംഭിക്കുകയെന്നത്.

യാത്രികർക്ക് വേഗത്തിലും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നതരത്തിൽ റെയിൽവേ നവീകരിക്കണമെന്നാണ് കമ്മിഷൻ ശുപാർശ ചെയ്തിട്ടുള്ളത്. തുടക്കമെന്ന നിലയിലാണ് ഇവ ആരംഭിക്കുന്നത്.

സ്വകാര്യ കമ്പനികൾക്ക് ഐ.ആർ.സി.ടി.സി. കോച്ചുകൾ ഒരുവർഷത്തേക്ക് വാടകയ്ക്ക് നൽകും. ചെന്നൈ-മധുര റൂട്ടിലാണ് അടുത്ത പഠനം നടത്തുക. തുടർന്ന് ഹൗറ-പുരി റൂട്ടിലാവും പഠനം. അടുത്ത ഘട്ടത്തിൽ ഡൽഹി-ചണ്ഡീഗഢ്‌, മുംബൈ-ഷിർദി, തിരുവനന്തപുരം-കണ്ണൂർ റൂട്ടിലും സ്വകാര്യ സർവീസിനുള്ള സാധ്യതകൾ ആരായും. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പരമാവധി 500 കിലോമീറ്റർ പരിധിയിലാണ് സ്വകാര്യ തീവണ്ടികൾ ഓടിക്കുക.

വായിക്കുക:  സിറ്റി പോലീസ് കമ്മീഷണറായി ഭാസ്കർ റാവു ഐ.പി.എസ് അധികാരമേറ്റു.

 

Slider
Slider
Loading...

Related posts

error: Content is protected !!