വിനയന്‍റെ ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി

Loading...

ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് അഭിനേതാക്കള്‍.

വായിക്കുക:  പ്രണയവും രാഷ്ട്രീയവും പിന്നെ ക്രിക്കറ്റും; സഖാവായി വിജയ് ക്രിക്കറ്റ് താരമായി രശ്മികയും!!

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരി നാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നുഎന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു.

റോഷന്‍ എന്‍.ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ സൗണ്ട് മിക്സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!