അച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ!!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു: അച്ഛന്റെ അവിഹിത ബന്ധം പുറത്തുവന്നത് മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ നല്‍കിയപ്പോൾ. മകന് ഗെയിം കളിക്കാനാണ് പിതാവ് ഫോണ്‍ നല്‍കിയത്. എന്നാല്‍ പുറത്തുവന്നത് പിതാവിന്റെ അവിഹിത ബന്ധവും.

പിതാവിന്റെ ഫോണില്‍ കാമുകിയുമായുള്ള ഫോണിലെ കോള്‍ റെക്കോര്‍ഡ് 14കാരനായ മകന്റെ കണ്ടെത്തിയതോടെയാണ് പിതാവ് വെട്ടിലായത്. ഇതോടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇയാളുടെ ഭാര്യ.

വായിക്കുക:  ഇനി വലിയ പെട്ടിയും താങ്ങി കൂടുതല്‍ ദൂരം നടക്കേണ്ടതില്ല;സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരിട്ട് ബസ് കയറാം.

ജൂലൈ 11നാണ് നാഗരാജു തന്റെ മൊബൈല്‍ ഫോണ്‍ മകന് നല്‍കിയത്. ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്റെ കോള്‍ റെക്കോര്‍ഡ് തുറക്കുകയും വാട്‌സ്‌ആപ്പ് ചാറ്റ് സന്ദേശങ്ങള്‍ കാണാനിടയാവുകയുമായിരുന്നു.  പിതാവിന്റെ കോള്‍ റെക്കോര്‍ഡ് കേള്‍ക്കാനിടയായ മകന്‍ ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു.

വാട്‌സ്‌ആപ്പ് സന്ദേശങ്ങളില്‍ അശ്ലീല സന്ദേശങ്ങളുമുണ്ടായിരുന്നു. സംഭവം ചോദ്യം ചെയ്തിനെ തുടര്‍ന്ന് നാഗരാജു തന്നെ മര്‍ദ്ദിച്ചുവെന്ന് ഭാര്യ ആരോപിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ഇതോടെ അധ്യാപികയായ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

Loading...

Related posts