സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ.ടി.സിക്ക് മുൻപേ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;തിരക്കനുസരിച്ച് 30സ്ഷെലുകൾ വരെ അനുവദിക്കുമെന്ന് കർണാടക.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ ടി സിക്ക് മുൻപേ തന്നെ കൂടുതൽ സ്പെഷൽ ബസ്സുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി.

ഓഗസ്റ്റ് 14-ന് കോട്ടയം (1490) എറണാകുളം (1490) തൃശൂർ (1370) പാലക്കാട് (1327) എന്നിവിടങ്ങളിലെ 5 എസി ബസ് സർവ്വീസുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്.

വായിക്കുക:  ജെ.ഡി.എസ്.നേരിടുന്നത് ചരിത്രത്തിലില്ലാത്തല്ല വെല്ലുവിളി;ശിവകുമാർ കെ.പി.സി.സി. അദ്ധ്യക്ഷനായാൽ ഒരു വിഭാഗം കോൺഗ്രസിലേക്ക് പോകും; മറ്റൊരു വിഭാഗം ബി.ജെ.പിയുമായി ചർച്ച തുടരുന്നു.

തിരക്ക് കൂടുന്നതിനനുസരിച്ച് കേരളത്തിലേക്ക് 30 സ്പെഷ്യൽ ബസുകൾ വരെ ഉണ്ടാകും.

എറണാകുളത്തേക്ക് 1500 മുതൽ 2300 രൂപ വരെയാണ് സ്വകാര്യ ബസുകളിൽ ടിക്കറ്റ് ചാർജ്.

കർണാടക ആർടിസിയിൽ  1113-1536 രൂപയാണ് എ സി മൾട്ടി ആക്സിൽ ബസുകളിൽ ഈടാക്കുന്നത് ഏകദേശം ഇതേ ചാർജ് ആണ് കേരള ആർടിസിയിലും.

വായിക്കുക:  ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കാൻ സഹായിച്ച ബെംഗളൂരു മലയാളികളെ പുറം കാലുകൊണ്ട് തട്ടിയകറ്റി കേരള.ആർ.ടി.സി;തെക്കൻ കേരളത്തിലേക്ക് ചരിത്രത്തിലാദ്യമായി 20ൽ അധികം സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി ബെംഗളൂരു മലയാളികൾക്കൊപ്പം.

കേരള ആർടിസിയുടെ സ്പെഷലുകൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും.

Loading...

Related posts