കേരള സമാജം നാടകോത്സവം 21ന് ഇന്ദിരാനഗറിൽ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കേരള സമാജംസംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ദിരാ നഗര്‍ 100 ഫീറ്റ്‌ റോഡി ലുള്ള ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ ജൂലെ 21ന് നടക്കും.

രാവിലെ 10 മണിക്ക് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നാടകോത്സവം പ്രശസ്ത സിനിമാ-നാടക താരം പ്രകാശ്‌ ബാരെ ഉത്ഘാടനം ചെയ്യും.

കേരള സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാര ജേതാക്കളായ കമനീധരന്‍, ശിവദാസന്‍ നായര്‍ , പി ദിവാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

വായിക്കുക:  പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള റാലി ദാസറഹളളിയിൽ നടന്നു.

ചവറ കലാ വേദി അവതരിപ്പിക്കുന്ന ഉത്തരം കിട്ടാത്ത ചോദ്യം , ജാലഹള്ളി ബാംഗ്ലൂര്‍ സംഘ ഭാവന അവതരിപ്പിക്കുന്ന പോയ്‌ മുഖങ്ങളുടെ ശേഷപാത്രം , കേരള സമാജം കെ ആര്‍ പുരം സോണ്‍ അവതരിപ്പിക്കുന്ന കണ്ണാടി, മല്ലേഷ്പാളയ ശാസ്ത്ര സാഹിത്യ വേദി അവതരിപ്പിക്കുന്ന ക്രൂശിതന്റെ മൊഴികള്‍ എന്നീ നാടകങ്ങള്‍ അരങ്ങേറും.

ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും മികച്ച നടന്‍, നടി എന്നിവര്‍ക്ക് 5000 രൂപ വീതം നല്‍കുമെന്ന് കേരള സമാജം വൈസ് പ്രസിഡിണ്ട് വിക്രമന്‍ പിള്ള അറിയിച്ചു. പ്രവേശനം സൌജന്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായിക്കുക:  നേപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ 8 മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.

വിശദവിവരങ്ങള്‍ക്ക് 9845015527 ,9845263546

Loading...

Related posts