നിങ്ങളുടെ ഉള്ളിൽ ഒരു ലേഖകനുണ്ടോ?റിപ്പോർട്ടറുണ്ടോ?അവതാരകനുണ്ടോ?വീഡിയോ എഡിറ്ററുണ്ടോ? മാർക്കറ്റിംഗ് എക്സിക്കുട്ടീവുണ്ടോ?ബെംഗളൂരുവിലെ ആദ്യത്തെ മലയാളം ഓൺലൈൻ മാധ്യമവുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം!

Loading...

ബെംഗളൂരു : ഈ നഗരത്തിൽ നല്ലൊരു വിഭാഗം ആളുകൾ എത്തിയത് ജോലി ചെയ്യാനായിരിക്കും മറ്റൊരു വിഭാഗം പഠനത്തിനായും, ഇവിടെ ജനിച്ചു വളർന്നവരും.

നിങ്ങൾ എഞ്ചിനീയറായിരിക്കാം ഡോക്ടറായിരിക്കാം നഴ്സ് ആയിരിക്കാം ഇന്റീരിയർ ഡക്കറേഷൻ, ബേക്കറി, ഹോട്ടൽ മറ്റെന്തോ ആയിക്കോട്ടെ  ഈ നഗരം കടന്നു പോകുമ്പോൾ നിങ്ങൾ ബാക്കി വച്ച് പോകുന്നതെന്താണ് ? നിങ്ങൾ ജീവിച്ചു പോയ ഈ നഗരത്തിൽ നിങ്ങൾ നിങ്ങളെ തന്നെ അടയാളപ്പെടുത്തിയോ… ഇല്ലെന്നായിരിക്കും നല്ലൊരു ശതമാനത്തിന്റേയും ഉത്തരം, വരുമാനമാർഗ്ഗമെന്ന മുകളിൽ പറഞ്ഞ ജോലിയെ കവിഞ്ഞ് നിങ്ങളെ സ്വയം തിരിച്ചറിയാനുള്ള എന്തെങ്കിലും നിങ്ങൾ ചെയ്യുന്നുണ്ടോ….

ഏതെങ്കിലും ഓഫീസ് മുറിയിലും പണി സൈറ്റിലും മറ്റെന്തെങ്കിലും ജോലിയും ചെയ്ത് കാലം കഴിക്കേണ്ടതാണോ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന പ്രതിഭ ?

വായിക്കുക:  കെ.സി.വേണു ഗോപാലിനെ" ബഫൂൺ" എന്ന് വിളിച്ച് പണി വാങ്ങിയ ശിവാജി നഗർ എംഎൽഎ റോഷൻ ബേഗും രാജി പ്രഖ്യാപിച്ചു;ബി.ജെ.പിയിൽ ചേരും.

നിങ്ങളുടെ ഉള്ളിൽ ഒരു ലേഖകനുണ്ടോ? റിപ്പോർട്ടറുണ്ടോ? അവതാരകനുണ്ടോ? വീഡിയോ എഡിറ്ററുണ്ടോ? മാർക്കറ്റിംഗ് എക്സിക്കുട്ടീവുണ്ടോ? ബെംഗളൂരുവിലെ ആദ്യത്തെ ഓൺലൈൻ മാധ്യമവുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം!

അതെ കഴിഞ്ഞ മൂന്നര വർഷക്കാലമായി ബെംഗളൂരു മലയാളികളുടെ ഇടയിൽ വാർത്തയുടെ വസന്തം വാരി വിതറിയ ബെംഗളൂരു വാർത്ത എന്ന ഉദ്യോന നഗരിയിലെ ആദ്യത്തെ ഓൺലൈൻ മാധ്യമം പുതിയ ദിശയിലേക്ക് ചരിക്കുകയാണ്, ഇവിടെ ദിശാ മാപിനികളാകാൻ ഓരോ ബെംഗളൂരു മലയാളിക്കും അവസരമുണ്ട്.

താഴെ കെടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ അവസരങ്ങൾ എല്ലാം പാർട്ട് ടൈം ആയിട്ടുള്ളതാണ്, നിലവിൽ ബംഗളൂരുവിൽ ഉള്ളവർ മാത്രം അപേക്ഷിക്കുക.

വായിക്കുക:  ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.

1) മാർക്കറ്റിംഗ് എക്സിക്യുട്ടീവ്.

നിലവിൽ മറ്റേതെങ്കിലും പ്രൊഡക്റ്റുകളുടെ മാർക്കറ്റിംഗ് നടത്തുന്നവർക്ക് മുൻഗണന. മലയാളവും കന്നഡയും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യതയേക്കാൾ നൈപുണ്യത്തിന് പ്രാധാന്യം നൽകുന്നു.

2) ലേഖകൻ

മലയാളത്തിൽ വാർത്തകൾ എഴുതാനുള്ള കഴിവ്, ഇംഗ്ലീഷ് പേജുകൾ മലയാളീകരിക്കാനുള്ള കഴിവ്. നൈപുണ്യത്തിന് തന്നെ പ്രാധാന്യം.

3) അവതാരകൻ

മുന്നിൽ വരുന്ന വാർത്തകൾ കൃത്യമായി അവതരിപ്പിക്കാനുള്ള കഴിവ്.

4) റിപ്പോർട്ടർ

വിഷയങ്ങളിൽ നിന്ന് വാർത്തകൾ കണ്ടെത്താനുള്ള കഴിവ്, നഗരത്തിലെ വാർത്തകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് റിപ്പോർട്ട് ചെയ്യാനുള്ള നൈപുണ്യം.

5) വീഡിയോ എഡിറ്റർ

വാർത്താ മാധ്യമത്തിന് വേണ്ട വീഡിയോ എഡിറ്റിംഗ് പരിചയം.

മുകളിൽ കൊടുത്ത ഒഴിവുകളിലേക്ക് താൽപ്പര്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടുക.

Email : bengaluruvartha@gmail.com

വായിക്കുക:  അൽഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും;കുമാരസ്വാമി സർക്കാർ ഇന്ന് നിലം പതിക്കും.

Only whatsapp : +91 8880173737

Slider
Slider
Loading...

Related posts

error: Content is protected !!