മഡിവാളയിലും കോറമംഗലയിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു;രണ്ടു മാസത്തിനിടെ ചികിത്സ തേടിയത് 3785 പേർ!

Loading...

ബെംഗളൂരു : നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചതായി കണക്കുകൾ.കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 3785 പേർ ആണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്.

ഇതിൽ 2257 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്.

മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള, കോറമംഗല ഭാഗങ്ങളിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വായിക്കുക:  തോൽവി സമ്മതിച്ചു! മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജിവച്ചേക്കും!

ഹാസൻ, കലബുറഗി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ ജില്ലകളിലും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചിക്കൻ ഗുനിയയും എലിപ്പനിയും നഗരത്തിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!