ബാഷെട്ടിഹളളി മേൽപ്പാലം,ഇത് ബെംഗളൂരുവിലെ പാലാരിവട്ടം മേൽപ്പാലം!

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : കൊച്ചിയിലെ പാലാരിവട്ടം പാലം മലയാളികൾക്ക് ഇടയിൽ കുപ്രസിദ്ധമാണല്ലോ. നിർമ്മാണത്തിന് ശേഷം വളരേ വേഗത്തിൽ അറ്റകുറ്റപ്പണി തുടങ്ങേണ്ടി വന്ന കേരളത്തിലെ പാലമാണല്ലോ അത്.ഏകദേശം അതേപോലെ ഒരു വർഷത്തിനുള്ളിൽ അപകടാവസ്ഥയിൽ എത്തിയ പാലമാണ് ദൊഡ്ബലാപൂർ ദേശീയ പാതയിലെ ബാഷെട്ടിഹളളി പാലം.

വായിക്കുക:  സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു, കലബുറഗിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു!!

പാലത്തേയും അപ്രോച്ച് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് ബീം രണ്ട് ദിവസം മുൻപേ തകർന്നാ വീണിരുന്നു, ഈ വഴി ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.പരിശോധനക്ക് ശേഷം വേഗത നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

പാലത്തിന് ബലക്കുറവില്ലെന്നും അപ്രോച്ച് റോഡിന് മാത്രമാണ് പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടു.

Loading...

Related posts