“വിവാഹം എതിർത്താൽ പെൺകുട്ടികളുടെ കയ്യും കാലും വെട്ടണം”!

Loading...

ബെംഗളൂരു : മകളോടൊപ്പം തന്നെ കാണാനെത്തിയ മാതാപിതാക്കളുടെ അനുഭവം പങ്കുവക്കുകയായിരുന്നു സ്വാമി.പ്രേമിക്കുന്ന യുവാവിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിലായിരുന്നു യുവതി. ഇല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന തീരുമാനം.

വിവാഹം കഴിക്കാതെ ഇരുന്നാൽ രക്ഷിതാക്കൾ സമൂഹത്തോട് മറുപടി പറയേണ്ടി വരും, അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ മക്കളുടെ കയ്യും കാലും വെട്ടിമാറ്റണമെന്നാണ് എന്റെ അഭിപ്രായം ,അപ്പോൾ കല്യാണം നടക്കാത്തത് വികലാംഗയായതിനാൽ എന്ന് സമൂഹത്തിനോട് പറയാമല്ലോ. അഭിപ്രായം തുമുക്കുരു കൊരട്ടെഗെരെ സിദ്ധരബെട്ട മഠത്തിലെ ശിവാചാര്യസ്വാമി യുടേതാണ്.വീരശൈവ – ലിംഗായത്ത് സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന.

വായിക്കുക:  ചൊവ്വാഴ്ച്ച വരെ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി;ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന് ആശ്വാസം.

വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ സ്വാമിക്കെതിരെ കേസെടുക്കണമെന്ന്  ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.

Slider
Slider
Loading...

Related posts

error: Content is protected !!