‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി

Loading...

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി. സുദീപ് കുമാറും മെറിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്.

വായിക്കുക:  ആ ഫ്രോക്ക് ഒരുപാട് വലുത്, അത്ര ചെറുതല്ല; മീരാ നന്ദന്‍

കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജു വര്‍ഗീസ്‌, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.  ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സജീവ്‌ പാഴൂരാണ്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!