ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

Loading...

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്. എന്നാല്‍ ഗ്രഹണം ഭാഗികമായി മാത്രമേ ഇന്ത്യയില്‍ കാണാനാകൂ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം.

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്‍റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47നാകും.

വായിക്കുക:  എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ 'തുമ്പി'

ഭാഗിക ചന്ദ്രഗ്രഹണത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാം. ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മെയ് 26നാണ് കാണാന്‍ സാധിക്കുക. 149 വര്‍ഷത്തിന് ശേഷം ഗുരുപൂര്‍ണിമയും ചന്ദ്രഗ്രഹണവും ഒന്നിച്ചുവരുന്നുവെന്ന പ്രത്യകതയു൦ ഇത്തവണത്തെ ചന്ദ്രഗ്രഹണത്തിനുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!