കന്നഡ പാട്ട് പാടിയില്ല;മലയാളി ബാന്റിന്റെ പരിപാടി അലങ്കോലമാക്കി യുവാക്കൾ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളുരു: മാറത്തഹള്ളി ഫോക്സ് ട്രോട്ട് പബ്ബിൽ കഴിഞ്ഞ 13 ന് ആണ് സംഭവം. സ്ട്രീറ്റ് അക്കാഡമിക് സ് എന്ന ബാൻഡ് ഗ്രൂപ്പ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പാട്ടുകൾ അവതരിപ്പിച്ച് അവസാനിപ്പിക്കാറായപ്പോൾ പബ്ബിലെത്തിയ 3 യുവാക്കൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു.

വായിക്കുക:  രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനെതിരേ നഗരത്തിൽ പ്രതിഷേധം

ഇത് ബെംഗളൂരുവാണ് കന്നഡയിൽ ഉള്ള പാട്ടുകൾ കൂടി പാടണമെന്ന് അവർ ആവശ്യപ്പെട്ടു, തങ്ങൾക്ക് കന്നഡ പാട്ടുകൾ അറിയല്ലെന്ന് ടീമംഗങ്ങൾ അറിയിച്ചു, അതോടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

1999ൽ രൂപീകരിച്ച ബാൻഡ് സംഘത്തിന് ഇത്തരമൊരനുഭവം ആദ്യമാണെന്ന് ബാൻഡ് കോ-ഓർഡിനേറ്റർ വിവേക് രാജഗോപാൽ അറിയിച്ചു.

Loading...

Related posts