“ഹൃദയത്തിൽ 3 ബ്ലോക്കുകളുണ്ട്; ഇവിടത്തെ ചികിൽസാ ചെലവ് താങ്ങാൻ കഴിയില്ല;24 മണിക്കൂറിനകം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും”ഐ.എം.എ സമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി”വേദനിക്കുന്ന കോടീശ്വരൻ”മൻസൂർ ഖാൻ.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിൽ ബന്ധപ്പെടുക..

ബെംഗളൂരു : നാട്ടുകാരെ പറ്റിച്ച് നാട് വിട്ടവർക്കൊക്കെ കഷ്ടപ്പാടാണ് എന്ന് പറഞ്ഞാൽ മതിയല്ലോ, താൻ കടമെടുത്തതിനേക്കാൾ അധികം മൂല്യമുള്ള സ്ഥാവരജംഗമ വസ്തുക്കൾ സർക്കാർ സംവിധാനങ്ങൾ പിടിച്ചെടുക്കുകയാണ് എന്ന കിംഗ് ഫിഷർ ഉടമയുടെ കണ്ണീരും കയ്യും നമ്മൾ കണ്ടതാണ്, ജനങ്ങളെ പറ്റിച്ച് നാട് വിട്ട മറ്റൊരു കോടീശ്വരനും ദു:ഖത്തിലാണ്.

2600 ആളുകളിൽ നിന്നായി 3000 കോടിയിൽ അധികം രൂപ തട്ടിച്ച് നാടുവിട്ട ഐ.എം.എ ജ്വല്ലറി എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ മൻസൂർ ഖാൻ ദുബൈയിൽ നിന്ന് തിരിച്ചു വരാൻ തയ്യാറായിരിക്കുന്നു.

വായിക്കുക:  സിവിൽ ലിബർട്ടീസ് കളക്ടീവ് നടത്തുന്ന പൗരത്വ നിയമഭേദഗതി ബോധവൽക്കരണ സെമിനാർ നാളെ

” ഞാൻ അസുഖബാധിതനാണ്, ഉടൻ തന്നെ ഹൃദയ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്, ഹൃദയത്തിൽ 3 ബ്ലോക്കുകൾ ഉണ്ട്, എനിക്ക് ഇവിടത്തെ ചികിൽസാ ചെലവുകൾ താങ്ങാവുന്നതല്ല, ദൈവം സഹായിച്ച്, അടുത്ത 24 മണിക്കൂറിൽ ഞാൻ ഇന്ത്യയിൽ തിരിച്ചെത്തും, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട് ” കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ വീഡിയോയിൽ മൻസൂർ ഖാൻ പറയുന്നു.

വായിക്കുക:  ബെംഗളൂരു ഏകദിനത്തില്‍ രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ജയിച്ച ഇന്ത്യയ്ക്ക് പരമ്പര

“എന്റെ കൈവശമുള്ള എല്ലാ വസ്തുവകകളെയും കുറിച്ചുള്ള രേഖകൾ ഞാൻ കോടതിക്ക് നൽകാൻ തയ്യാറാണ് ആർക്കൊക്കെ കൈക്കൂലി നൽകി എന്ന വിവരവും തെളിവും നൽകാം, അതെല്ലാം കോടതിയുടെ സഹായത്തോടെ തിരിച്ച് പിടിച്ച് പണം നിക്ഷേപിച്ചവർക്ക് തിരിച്ച് നൽകാൽ കോടതി സഹായിക്കണം” ഖാൻ കൂട്ടിച്ചേർത്തു.

Loading...

Related posts