‘ലിപ് ലോക്ക്’ സീന്‍ ലീക്കായി‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

Loading...

ടോവിനൊ തോമസ്‌, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂക്ക’. കേരളത്തിലെ 70 -തോളം തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ലൂക്കയിലെ ചില സീനുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

ചിത്രത്തില്‍ ടോവിനോയുടെ കഥാപാത്രമായ ലൂക്കയും അഹാനയുടെ കഥാപാത്രമായ നിഹാരികയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ് ലീക്കായത്. വാട്സാപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി ഈ സീനുകള്‍ പ്രചരിക്കുകയാണ്.

വീഡിയോകള്‍ സോഷ്യല്‍ മീ‍ഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു. മായാനദിക്ക് ശേഷം യുവാക്കള്‍ ഏറ്റെടുത്ത ടോവിനോയുടെ മറ്റൊരു പ്രണയ ചിത്രമാണ് ലൂക്ക.

വായിക്കുക:  പ്രണയവും രാഷ്ട്രീയവും പിന്നെ ക്രിക്കറ്റും; സഖാവായി വിജയ് ക്രിക്കറ്റ് താരമായി രശ്മികയും!!

മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് ടോവിനൊയും അഹാനയും ‘ലൂക്ക’യില്‍ കാഴ്ച വച്ചിരിക്കുന്നതെന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്,ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വായിക്കുക:  'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യിലെ ആദ്യ ഗാനം പുറത്തിറക്കി

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!