“ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം” ന്യൂസീലന്‍ഡിനോട് കാട്ടിയത് “ക്രൂരത”!!

Loading...

ലോഡ്സ്: പഴുതുകൾ അടക്കാതെയുള്ള ക്രിക്കറ്റിലെ നിയമങ്ങൾ വീണ്ടും വിവാദത്തിൽ. ഡെക്ക്വർത്ത് ലൂയിസ് നിയമം, നെറ്റ് റൺറേറ്റ് തീരുമാനിക്കുന്ന രീതി എന്നിവയ്ക്ക് പുറമെ ഇപ്പോൾ കത്തി നിൽക്കുന്ന വിവാദം സൂപ്പർ ഓവറിലെ നിയമമാണ്.

മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.

ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്.

ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫും പറയുന്നു. കൂടുതൽ ബൗണ്ടറിയുടെ അടിസ്ഥാനത്തിൽ വിജയിയെ പ്രഖ്യാപിക്കുന്നതിനെക്കാൾ നല്ലത് രണ്ടു രാജ്യത്തെയും വിജയിയായി പ്രഖ്യാപിക്കാമായിരുന്നു എന്നും ട്വിറ്ററിൽ കുറിച്ചു.

ഡക്ക്വർത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിർണയിക്കുന്നതിൽ പരിഗണിക്കുമ്പോൾ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുൻ താരം ഡീൻ ജോൺസ് ചൂണ്ടിക്കാട്ടുന്നു.

“ക്രൂരത” എന്നായിരുന്നു കിവീസിന്റെ മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെ ട്വീറ്റ്.

Slider
Slider
Loading...
വായിക്കുക:  പിതൃത്വത്തിൽ സംശയം തോന്നി പിതാവ് കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി!!

Related posts

error: Content is protected !!