പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിയാല്‍ ഇനി പണികിട്ടും!!

Loading...

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റിക്കുന്നവര്‍ക്ക് ഇനി പണികിട്ടും. ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ പിഴ ഈടാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റിക്കുമ്പോഴും 10,000 രൂപ വീതം പിഴ ഈടാക്കാനാണ് തീരുമാനം.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിലവില്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ പാന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ഇതിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.

വായിക്കുക:  നിയമസഭയിൽ വച്ച് അശ്ളീല വീഡിയോ കണ്ട് വിവാദത്തിലായ നേതാക്കളും പുതിയ യെദിയൂരപ്പ മന്ത്രിസഭയിൽ !

മാത്രമല്ല ആധാറും പാന്‍ നമ്പറും ബന്ധിപ്പിച്ചവര്‍ക്ക് വേണമെങ്കില്‍ പാന്‍ നമ്പറിനു പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനായി ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് ഉണ്ട് എന്നാല്‍ 41 കോടി ജനങ്ങള്‍ക്ക് മാത്രമേ പാന്‍കാര്‍ഡ് ഉള്ളൂ. ഇതില്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത് 22 കോടി പാന്‍കാര്‍ഡ് മാത്രമാണ്.

Slider
Slider
Loading...

Related posts

error: Content is protected !!