സ്വകാര്യ ബസുകളുടെ അനാസ്ഥ വീണ്ടും;കൽപ്പറ്റയിലേക്ക് ബസ് കയറിയ യുവതിയെ ഇറക്കിവിട്ടത് കണ്ണൂരിൽ!;സാം ട്രാവൽസിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Loading...

ബെംഗളൂരു : നഗരത്തിൽ നിന്നും വയനാട് ജില്ലയിലെ കൽപ്പറ്റയിലേക്ക് ബസ് കയറിയ ആളെ കണ്ണൂരിൽ പുലർച്ചെ ഇറക്കി വിട്ടാൽ എങ്ങിനെ ഇരിക്കും? അതും ഒരു യുവതിയെ?

കല്ലട വിഷയങ്ങൾക്ക് ശേഷവും സ്വകാര്യ ബസുകൾ അവരുടെ സേവനങ്ങളുടെ ഗുണം വർദ്ധിപ്പിക്കാൻ ഒരു ചെറിയ ശ്രമം പോലും നടത്തിയിട്ടില്ല എന്നാണ് നഗരത്തിൽ ജീവിക്കുന്ന മലയാളിയായ ഒരു യുവതിയുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

കഴിഞ്ഞ ദിവസം കൽപറ്റയിലേക്ക് പോകാനായി 10 മണിക്കുള്ള സാം ടൂർസ് ആൻഡ് ട്രാവൽസിന്റെ ബസ് ടിക്കറ്റ് റെഡ് ബസ് പോർട്ടലിലൂടെ ബുക്ക്ചെയ്യുകയായിരുന്നു. റിസർവ് ചെയ്ത സീറ്റ് നൽകാൻ ബസുകാർ തയ്യാറായില്ല, അതേ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു പുരുഷന്റെ സമീപം കൊണ്ടിരുത്തി, അയാൾ നന്നായി മദ്യപിച്ചിരുന്നു. അതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ മറ്റൊരു ബസിൽ കയറ്റി വിട്ടു.കോഴിക്കോട് ബസാണ് എന്ന് പറഞ്ഞാണ് കയറിയത്, അപ്പോൾ തനിക്ക് കൽപ്പറ്റ ഇറങ്ങാം. എന്നാൽ പോകുന്ന വഴിയെക്കുറിച്ച് പരിചയമില്ലാത്തതിനാൽ കൽപ്പറ്റ എത്തിയാൽ അറിയിക്കാൻ കണ്ടക്ടറോട് പോയി ചോദിച്ചപ്പോഴാണ് അറിയുന്നത് ,ബസ് കൽപ്പറ്റയിൽ പോകില്ല ,കണ്ണൂരിലേക്കുള്ള ബസാണ് എന്ന്.രാവിലെ 5 മണിക്ക് അവർ എന്നെ കണ്ണൂരിൽ ഇറക്കി .ഇതാണ് യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്.

വായിക്കുക:  ബി.എം.ടി.സി റീലോഡഡ് വരുന്നു.... ഇത്തവണയെങ്കിലും കൃത്യമായി പ്രവർത്തിക്കും എന്ന പ്രതീക്ഷയിൽ ഉപയോക്താക്കൾ..
വായിക്കുക:  ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളികളുടെ സ്ഥാപനക്കൾക്കെതിരെ ആക്രമണം;കാവൽബൈരസാന്ദ്രയിൽ ബേക്കറി തല്ലിത്തകർത്തു.

Loading...

Related posts