ഫഹദ്-നസ്രിയ ജോഡി വീണ്ടും എത്തുന്നു!!

Loading...

സ്ക്രീനിനകത്തും പുറത്തും നിരവധി ആരാധകരെ സ്വന്തമാക്കിയ താര ജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ട്രാൻസ്’ ഡിസംബറിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ വ്യക്തമാക്കി.

ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിത ഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയിന്‍മെന്‍റാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്.

വായിക്കുക:  'ബിഗില്‍' ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും 'വിജയ്'യുടെ സമ്മാനം

വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിന്‍സന്‍റ് വടക്കന്‍റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജാക്‌സണ്‍ വിജയനാണ്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതായും ട്രന്‍സിനുണ്ട്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!