വിമത ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എ.മാർ മുംബൈയിൽ നിന്ന് തിരിച്ചെത്തി;സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി.

Loading...

ബെംഗളൂരു : കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാർ നഗരത്തിൽ തിരിച്ചെത്തി.

വിധാൻ സൗധയിലെത്തിയ 6 എംഎൽഎമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഉടൻ തന്നെ ഇവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറും.

വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

തങ്ങൾ നൽകിയ രാജി സ്വീകരിക്കാതെ സ്പീക്കർ നടപടികൾ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വിമത എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

വായിക്കുക:  ബെംഗളൂരു-തിരുവനന്തപുരം സ്വകാര്യ ബസ്സ് ജീവനക്കാർ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടു!!

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ ഹോട്ടലിൽ തങ്ങിയിരുന്ന എംഎൽഎമാർ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഉച്ചയോടെ മുംബൈയിൽ നിന്നും ബെംഗളുരുവിലേക്ക് തിരിക്കുകയായിരുന്നു. വിമത എംഎൽഎമാർ എത്തുന്ന സാഹചര്യത്തിൽ ബെംഗളുരു വിമാനത്താവളത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

വായിക്കുക:  ഒക്ടോബർ 22ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്

അതേ സമയം വിമത എംഎൽഎമാർ വീണ്ടും രാജിവെയ്ക്കാൻ എത്തുന്ന സാഹചര്യത്തിൽ ബിജെപി വൈകീട്ട് വിധാൻ സൗധയിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു.

Slider
Slider
Loading...

Related posts