രാജിവക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ല;മുഖ്യമന്ത്രി രാജിവക്കില്ല.

Loading...

ബെംഗളൂരു:കര്‍ണാടക പ്രതിസന്ധിയിൽ സുപ്രീംകോടതി ഇടപെടൽ ഉണ്ടായതിന് പിന്നാലെ രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ൽ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കോൺഗ്രസ് നേതാക്കളുമായും എംഎൽഎമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം. നിയമസഭാ സമ്മേളനം പരമാവധി നീട്ടിവയ്ക്കാനാണ് നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. മാ

വായിക്കുക:  നിർമ്മാണത്തിലിരുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് തകർന്നു വീണു;3 പേർ മരിച്ചു;16 പേർക്ക് പരിക്കേറ്റു.

സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രകാരം സ്പീക്കറും വിമത എംഎൽഎമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതിൽ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും കുമാരസ്വാമി രാജിക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അനുനയ ശ്രമം അവസാന നിമിഷവും തുടരുക എന്നതാണ് കോൺഗ്രസ് നയമെന്ന് തന്നെയാണ് വിവരം. അതിനിടെ മുംബൈയിൽ ഉള്ള എംഎൽഎമാര്‍ ബെംഗലൂരുവിലേക്ക് പോകാനും തീരുമാനം എടുത്തിട്ടുണ്ട്.

നേരിട്ട് കാണാതെ നൽകുന്ന രാജിക്കത്ത് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും രാജി ചട്ടപ്രകാരം അല്ലെന്നുമാണ് ഇതുവരെ സ്പീക്കര്‍ എടുത്ത നിലപാട്.

വായിക്കുക:  സുഷമാ സ്വരാജും അരുൺ ജെയ്റ്റ്ലിയും ഇല്ല;അമിത് ഷാ മന്ത്രിസഭയിലേക്ക്.

ഏതായാലും സുപ്രീംകോടതി അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിൽ  എംഎൽഎമാരെ കണ്ട് എടുക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും കുമാരസ്വമിയുടേയും കോൺഗ്രസിന്‍റെയും തുടര്‍ നീക്കമെന്നാണ് വിവരം

Slider
Slider
Loading...

Related posts

error: Content is protected !!