ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും മല്ലേശ്വരത്ത്.

Loading...

ബെംഗളൂരു : ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ2019 ആഗസ്റ്റ് 15വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ബെംഗളൂരു മല്ലേശ്വരത്തെ ചൗഡയ്യ ഹാളിൽ നടക്കും .

സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡി വി .സദാനന്ദഗൗഡ ,ചലച്ചിത്രതാരം സലിം കുമാർ ,ജനപ്രിയ കവി പി കെ .ഗോപി ,ഗാനരചയിതാവ് രാജിവ് ആലുങ്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാവോജ്ജ്വലമായ നൃത്താവിഷ്കാരണം(ജയ്ഹിന്ദ്) കോഴിക്കോട് പേരാമ്പ്രയിലെ മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ്‌ ആർട്സ് (മാത ) അവതരിപ്പിക്കും .സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാരായ അയ്യപ്പ ബൈജു ,സുബി സുരേഷ് ,പ്രമോദ് മാള ,വിനോദ്‌ കെടാമംഗലം ,സുധീർ പറവൂർ ,ശിവദാസ് മാറമ്പിള്ളി എന്നിവരും ആകർഷക നൃത്തസംഘവും ശ്രീലക്ഷ്മി ജയചന്ദ്രൻ ,അഞ്ജു ഗണേഷ് ,രാധാകൃഷ്ണൻ അകലൂർ എന്നിവരും ചേർന്ന്‌ സംഗീത നൃത്ത ഹാസ്യപരിപാടി -ദീപ്തം 19- അവതരിപ്പിക്കും .വിജേഷ്‌ പാനൂർ ,വിനീത്‌ വാണിമേൽ ,ചിലങ്ക ,കലാക്ഷേത്ര നവരസ നൃത്തസംഘങ്ങളും വ്യത്യസ്ത പരിപാടികളുമായി വേദിയിലെത്തും .

വായിക്കുക:  സിദ്ധരാമയ്യ തന്റെ അനുയായിയുടെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്!!
വായിക്കുക:  ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു, സുധാ മൂർത്തി 10 കോടി നൽകി..

സാമിലാബ് എംഡി ഡോക്ടർ മുഹമ്മദ്‌ മജീദിനെ ആദരിക്കും .വിദ്യാദീപ്തി ധനസഹായ വിതരണം ,ദീപ്‌തി തീം സോങ്‌ പ്രകാശനം ,സ്മരണിക പ്രകാശനം എന്നിവയും ഉണ്ടായിരിക്കും .

Slider
Slider
Loading...

Written by 

കേരള ശബ്ദം ആഴ്ചപ്പതിപ്പിന്റെ ബെംഗളൂരു ബ്യുറോ ചീഫ് ആണ് ലേഖകന്‍.നിരവധി ലേഖനങ്ങളും കഥകളും മലയാളത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ച്‌ വന്നിട്ടുണ്ട്.കേരള ശബ്ദത്തില്‍ ഇപ്പോള്‍ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Related posts

error: Content is protected !!