തിരുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസിയുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.

Loading...

ബെംഗളൂരു : തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ സ്കാനിയ ബസ് ഗരുഡ മഹാരാജ അപകടത്തിൽ പെട്ടു.

കർണാടകയിലെ ഭീമൻപേട്ട് ടോൾ ബൂത്തിന് സമീപം റോഡിൽ നിന്ന് തെന്നിമാറി 50 മീറ്ററോളം കുഷിയിടത്തിലൂടെ മുന്നോട്ട് പോവുകയും കൃഷിയിടത്തിൽ ചക്രങ്ങൾ താഴ്ന്നതോടെ നിൽക്കുകയുമായിരുന്നു.

അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല, അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻ ചില്ലുകൾ പൂർണമായി തകർന്നു. ഇന്ന് രാവിലെ 08:30 ഓടെയാണ് അപകടം നടന്നത്.

വായിക്കുക:  ഐ.എം.എ. ജൂവലറി ഉടമ പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടു

ഡ്രൈവറായ സുനിലി (43) ന് ദേഹാസ്വാസ്ഥ്യം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പനി കാരണം 2 ദിവസം അവധിയിലായിരുന്ന സുനിൽ ഇന്നലെയാണ് ജോലിക്ക് ഹാജരായത്.

ഇന്ന് രാവിലെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു, തുടർന്നാണ് റോഡിൽ നിന്ന് ബസ് തെന്നിമാറിയത് ,ഡ്രൈവറുടെ മന:സ്സാന്നിദ്ധ്യം കൊണ്ട് വൻ അപകടമാണ് വഴിമാറിയത്.

വായിക്കുക:  ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി വില്ലനായി മഴ; ഇന്ത്യ – ന്യൂസിലന്‍ഡ് ടീമുകളുടെ പരിശീലനം മുടങ്ങി; 50 ഓവര്‍ മല്‍സരം സാധ്യമായേക്കില്ല!

തൊട്ടുപിന്നാലെ വന്ന ബത്തേരി സ്വദേശികളാണ് ഡ്രൈവറേയും നിസാരമായ പരിക്കേറ്റ യാത്രക്കാരൻ ഷാജിയേയും ഗുണ്ടൽപേട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

Slider
Slider
Loading...

Related posts

error: Content is protected !!