സ്പീക്കറുടെ നടപടിക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു;കേസ് നാളെ പരിഗണിക്കും.

Loading...

ബെംഗളൂരു :കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു.

നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം.

കര്‍ണാടകയിൽ ജനാധിപത്യ സംവിധാനങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് രാജി വക്കാൻ എംഎൽഎമാരെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭാഷകൻ കോടതിയെ അറിയിച്ചു.

വായിക്കുക:  സംസ്ഥാനത്ത് ആദ്യമായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച് യെദ്യൂരപ്പ സർക്കാർ

കേസ് നാളെ പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചതോടെ കര്‍ണാടക പ്രതിസന്ധിയിൽ കോടതി നിലപാട് എന്താകുമെന്ന ആകാംക്ഷയും ശക്തമായി.

അതിനിടെ വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ മുബൈയിലെത്തിയ ഡികെ ശിവകുമാറിനെ ഹോട്ടലിന് മുന്നിൽ തടഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് ഡികെ ശിവകുമാറിനെ തടഞ്ഞത്. സുഹൃത്തുക്കളായ എംഎൽഎമാരെ കാണാനാണ് എത്തിയതെന്നും അവരെ കണ്ടേ മടങ്ങു എന്ന നിലപാടിലാണ് ഡി കെ ശിവകുമാര്‍. രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള അവകാശം ഉണ്ട്. ജനാധിപത്യ അവകാശം ലംഘിക്കപ്പെടുകയാണെന്ന് ആരോപിച്ച ഡി കെ ശിവകുമാര്‍ ഹോട്ടലിന് മുന്നിൽ തുടരുകയാണ്

Slider
Slider
Loading...

Related posts