കര്‍”നാടകം” തുടരുന്നു: ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കളത്തിലിറങ്ങി കളിക്കാനുറച്ച് ബിജെപി. ഇതിന് മുന്നോടിയായി ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നുമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടുക

സ്പീക്കറുടെ നടപടിയില്‍ പ്രതിക്ഷേധം അറിയിക്കുകകൂടി ലക്ഷ്യമാക്കിയാണ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുന്നത്. വിമത
എംഎല്‍എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാരിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണം.

രാജി സ്വീകരിക്കാത്ത സ്പീക്കര്‍, വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് രാജി സമര്‍പ്പിക്കണമെന്ന് നിബന്ധന വച്ചിരിക്കുകയാണ്. കൂടാതെ, നിരവധി പേരുടെ രാജി ചട്ട വിരുദ്ധമാണെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 8 എം.എല്‍.എമാരുടെ രാജി നിയമപരമല്ലെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. സ്പീക്കര്‍ നിഷേധിച്ച സാഹചര്യത്തില്‍, വീണ്ടും രാജി നല്‍കാന്‍ മുംബൈയിലുള്ള എംഎല്‍എമാര്‍ ഇന്ന് ബംഗളൂരുവില്‍ എത്തിയേക്കുമെന്നാണ് സൂചന.

വായിക്കുക:  കവർച്ചാഭീതിയിൽ നഗരം; ഓട്ടോയിലേക്ക് യുവാവിനെ ബലമായി തള്ളികയറ്റി പണം കവർന്നു!!

അതേസമയം, കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ നടന്നെങ്കിലും സ്പീക്കറുടെ ഇടപെടലിലൂടെ, സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിയ്ക്കപ്പെട്ടതിന്‍റെ പ്രതിഷേധത്തിലാണ് ബിജെപി. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11.30ന് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്‍പില്‍ കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം, പിണങ്ങിയവരെ ഇണക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി. കെ ശിവകുമാര്‍ നടത്തിയ ശ്രമം വിഫലമായി. അദ്ദേഹത്തെ ഹോട്ടലില്‍ പ്രവേശിക്കാന്‍പോലും മുംബൈ പൊലീസ് അനുവദിച്ചില്ല. കൂടാതെ, ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തെ തടയാന്‍ ശ്രമിക്കുകയുണ്ടായി.

വായിക്കുക:  മലയാളം മിഷന്റെ പഠനോൽസവം 17ന് ഇന്ദിരാനഗറിലെ കൈരളി നികേതൻ സ്കൂളിൽ.

സഖ്യസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാലാണ് തങ്ങള്‍ രാജിവച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. ഡി. കെ. ശിവകുമാറിനെ കാണാനോ അദ്ദേഹവുമായി ചര്‍ച്ചയ്ക്കോ തങ്ങള്‍ തയ്യാറല്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഭരണകക്ഷിയില്‍നിന്നും 2 സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ, എല്ലാ കോണ്‍ഗ്രസ്‌ മന്ത്രിമാരും മന്ത്രിസഭയില്‍നിന്നും രാജി സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ബിജെപി ആവശ്യപ്പെട്ടു.

Slider
Loading...

Related posts