നഗരത്തിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

Loading...

ബെംഗളൂരു: നഗരത്തിലെ  പുലിക്കേശി നഗറിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ബിഹാർ സ്വദേശി ശംഭുകുമാറാണ് മരിച്ചത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ തിരച്ചിൽ തുടരുകയാണ്. എട്ടോളം പേരെ ഇതിനോടകം ആശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

വായിക്കുക:  ബെംഗളൂരു ആസ്ഥാനമായ"മീഷോ"യില്‍ വൻ നിക്ഷേപവുമായി ഫേസ്ബുക്ക്;സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥതയിൽ പങ്കാളിയാകുന്നത് മറ്റ് പല ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ട് !

അഗ്നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ, പ്രതിരോധസേന എന്നിവയിലെ അംഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തം നടത്തുന്നത്. അടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!