കെ.സി.വേണു ഗോപാലിനെ” ബഫൂൺ” എന്ന് വിളിച്ച് പണി വാങ്ങിയ ശിവാജി നഗർ എംഎൽഎ റോഷൻ ബേഗും രാജി പ്രഖ്യാപിച്ചു;ബി.ജെ.പിയിൽ ചേരും.

Loading...

ബെംഗളൂരു : ശിവാജി നഗർ എംഎൽഎയും കോൺഗ്രസിന്റെ മുതിർന്ന നേതാവും പാർട്ടിയുടെ ന്യൂനപക്ഷ മുഖവുമായ ശിവാജി നഗർ എം എൽ എ റോഷൻ ബേഗും എം എൽ എ സ്ഥാനവും പാർട്ടി മെമ്പർഷിപ്പും രാജിവക്കുന്നതായി പ്രഖ്യാപിച്ചു, ഒരു പടി കൂടി കടന്ന് താൻ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു .

ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംസ്ഥാനത്തേറ്റ വൻ പരാജയത്തെ തുടർന്ന് 8 പ്രാവശ്യം എം എൽ എ ആയ റോഷൻ ബേഗ് സീനിയർ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു.

വായിക്കുക:  സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ഇന്ത്യ നില നിര്‍ത്തും: ഐ.എം.എഫ്.

മുസ്ലീംങ്ങൾ കോൺഗ്രസിനെ വിശ്വസിക്കരുത് എന്നും പ്രസ്താവന നടത്തി, കൂടെ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവിനെ ശക്തമായി വിമർശിച്ചതിനോടൊപ്പം സംസ്ഥാനത്തെ എഐസിസി പ്രതിനിധിയായ കെ സി വേണുഗോപാലിനെ ബഫൂൺ എന്നും വിശേഷിപ്പിച്ചിരുന്നു.

വായിക്കുക:  ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഉത്‌ഘാടനം ചെയ്തു.

കോൺഗ്രസ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്ത ബേഗിനെതിരെ ഐ.എം.എ ജ്വല്ലറി തട്ടിപ്പു കേസിലെ പ്രതി മൻസൂർ ഖാൻ ഗുരുതര ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

Slider
Slider
Loading...

Related posts