‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ട് സർവീസ് നടത്തും!

Loading...

ബെംഗളൂരു: ‘ഗോ എയർ’ കണ്ണൂരിൽനിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ടും തിരിച്ചുമുള്ള രണ്ടു സർവീസുകൾ തുടങ്ങും.

ബജറ്റ് വിമാനയാത്രക്കമ്പനിയായ ഗോ എയറിന് ബെംഗളൂരു, ഡൽഹി, മുംബൈ നഗരങ്ങളിൽ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും നിലവിൽ സർവീസുകളുണ്ട്.

നിലവിൽ കണ്ണൂരിൽ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സർവീസുകളുണ്ട്. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളിൽ ജൂലായ് 19 മുതൽ കമ്പനി സർവീസ് തുടങ്ങും.

വായിക്കുക:  സ്വാതന്ത്ര്യദിന അവധിക്ക് കേരള ആർ.ടി.സിക്ക് മുൻപേ കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;തിരക്കനുസരിച്ച് 30സ്ഷെലുകൾ വരെ അനുവദിക്കുമെന്ന് കർണാടക.

ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയർ ആദ്യമായാണു സർവീസാരംഭിക്കുന്നത്. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുകളാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

 

 

Slider
Slider
Loading...

Related posts

error: Content is protected !!