ഭഗവത് ഗീതാ ശ്ലോക മൽസരം നടത്തുന്നു.

Loading...

ബെംഗളൂരു :സർജാപുര ശ്രീ ധർമശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചാരണത്തോടനുബന്ധിച്ച് മോക്ഷ കലാക്ഷേത്രയുടെ സഹകരണത്തോടെ ഓഗസ്റ് 15 ന് 3 മണിക്ക് “ധ്യാനം മന്ത്രം 2019” എന്ന പേരിൽ ഭഗവത് ഗീത ശ്ലോക മത്സരം നടത്തപ്പെടുന്നു. 4-7, 8 – 10, 11 -13, 14 – 18, 18 നു മുകളിൽ എന്നീ പ്രായപരിധിയുള്ള വിവിധ ഗ്രൂപ്പുകളിലായി നടത്തുന്ന ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8976026630/95676 94175/ 9945434787 എന്നിവയിൽ ഏതെങ്കിലും നമ്പറുകളിലേക്ക് ജൂലൈ 31 നകം പേര് രജിസ്റ്റർ ചെയ്യുക. .

വായിക്കുക:  സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു

വിവിധ ഗ്രൂപ്പുകളിൽ ഉള്ളവർക്ക് തിരഞ്ഞെടുത്ത ഒരു അധ്യായത്തിൽ നിന്നുമുള്ള ശ്ലോകം ഓഡിയോ ക്ലിപ്പ് സഹിതം മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. തിരഞ്ഞെടുത്ത അധ്യായത്തിൽ നിന്നും പ്രായപരിധിക്കനുസൃതമായി 5, 8, 10, 15, 20 ശ്ലോകങ്ങൾ വരെ ശുദ്ധമായി അക്ഷരസ്പുടതയോടെ സംസ്‌കൃത ഉച്ചാരണത്തോടെ മന്ത്രണം ചെയ്യേണ്ടതാണ്.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സാക്ഷ്യപത്രവും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്യുന്നതായിരിക്കും. ഈ മത്സരം ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്ക്കും പങ്കെടുക്കാനാകുന്നതാണ്. മത്സരശേഷം ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രശ്‌നോത്തരിയും ആത്മീയ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

Slider
Slider
Loading...

Related posts