“നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ? ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം? ലാത്തിച്ചാർജിന് ഉത്തരവിടട്ടേ?” കുപിതനായി മുഖ്യമന്ത്രി.

Loading...

ബംഗളൂരു: ജനസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്.

“നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം.

എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാർജിന് ഉത്തരവിടണോ?”- പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു.

വായിക്കുക:  വൊക്കലിഗ സമുദായത്തിന്റെ പരമാചാര്യന്റെ ഫോൺ ചോർത്തിയെന്ന് ആരോപണം;കുമാരസ്വാമി കുരുക്കിൽ.

ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി. കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്, തങ്ങളെ അവഗണിക്കുകയാണെന്നാരോപിച്ച് താപനിലയത്തിലെ ജീവനക്കാർ മുഖ്യമന്ത്രിയെ തടഞ്ഞത്.

Slider
Slider
Loading...

Related posts