ബി.എം.സെഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി നാളെയാണ്.

Loading...

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളീസ് സോണ്‍(ബി.എം.സെഡ്) നടത്തുന്ന രണ്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 21 ന് മടിവാള മാരുതി നഗറിലെ ഹോളി ക്രോസ് ഹാളില്‍ നടക്കും.ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും,കൂടെ മികച്ച ചിത്രങ്ങള്‍ക്ക് പുരസ്കാരവും നല്‍കുന്നുണ്ട്.

നിലവില്‍ റിലീസ് ചെയ്യാത്ത ഷോര്‍ട്ട് ഫിലിമുകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ,മലയാളം അല്ലാത്ത ഭാഷയില്‍ ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌.

വായിക്കുക:  കല്ലട ട്രാവൽസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം;ഡ്രൈവറെ യാത്രക്കാർ പിടിച്ച് പോലീസിലേൽപ്പിച്ചു;ബസ് പിടിച്ചെടുത്ത് പോലീസ്.

ശീര്‍ഷകം ഉള്‍പ്പെടെ പരമാവധി ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പതിനാലു മിനിറ്റില്‍ കൂടാന്‍ പാടുള്ളതല്ല.ഒന്നാം സമ്മാനം ലഭിക്കുന്ന ഷോര്‍ട്ട് ഫിലിമിന് 6001 രൂപ കാശ് അവാര്‍ഡ്‌ ലഭിക്കും.

രെജിസ്ട്രേഷന്‍ ഫീ 1500 രൂപയാണ്,രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 27 ആണ്.ഹ്രസ്വചിത്രത്തിന്റെ ഒറിജിനല്‍ പ്രിന്‍റും കംപ്രസ്സ്ട് പതിപ്പും ജൂലൈ 18 ന് മുന്‍പ് ജൂറിക്ക് കൈമാറണം.

വായിക്കുക:  പീനിയ ബസ് സ്റ്റേഷൻ കർണാടക ആർ.ടി.സിക്ക് നഷ്ടക്കച്ചവടമായി മാറുന്നു; വരുമാന നഷ്ടം നികത്താൻ മുറികൾ വാടകക്ക് കൊടുക്കാൻ തീരുമാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :+91 9902663476,+91 9945924154

Slider
Slider
Loading...

Related posts

error: Content is protected !!