അടുത്ത മാസം മുതല്‍ പോലീസും അഗ്നിശമനസേനയും ആംബുലന്‍സും സ്ത്രീ സുരക്ഷയും എല്ലാം ഒരൊറ്റ നമ്പരില്‍;ഓര്‍ത്തിരിക്കേണ്ടത് “112”എന്ന നമ്പര്‍ മാത്രം.

Loading...

ബെംഗളൂരു: അടുത്ത മാസം മുതല്‍ എല്ലാ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നമ്പര്‍ ഡയല്‍ ചെയ്യേണ്ടതില്ല 112 നമ്പറിലേക്ക് മുന്‍പ് ഉണ്ടായിരുന്ന പോലീസ് (100),ആംബുലന്‍സും ആരോഗ്യ വിഭാഗവും (108),അഗ്നിശമന സേന (101),വനിതാ ശിശു സുരക്ഷ (1090) എല്ലാ നമ്പറുകളും ലയിപ്പിക്കുകയാണ്.

ജൂലൈ മുതല്‍ ഈ സര്‍വീസ് പരിക്ഷനടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ വരും ,90% ജോലികളും കഴിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.എമര്‍ജന്‍സി രേസ്പോന്‍സ് സര്‍വീസ് സിസ്റ്റം (ERSS) ത്തിന്റെ കീഴില്‍ വരുന്ന ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത്‌ ഹിമാചല്‍ പ്രദേശ്‌ ആണ്,കഴിഞ്ഞ വര്‍ഷം സെപ്ടംബരില്‍ തന്നെ ഈ സംവിധാനം അവിടെ നിലവില്‍ വന്നിരുന്നു.

വായിക്കുക:  ശിവകുമാറിന്റെ അറസ്റ്റിന് പിന്നിൽ സിദ്ധരാമയ്യയെന്ന് ബി.ജെ.പി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ;സാമാന്യബുദ്ധിയില്ലേ എന്ന് സിദ്ധരാമയ്യ.

ഇതുവരെ പതിനെട്ടു സംസ്ഥാനങ്ങള്‍ ERSS ന്റെ കീഴില്‍ വന്നിട്ടുണ്ട്,എല്ലാ സംസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ കീഴിലെത്തിയാല്‍ എമര്‍ജന്‍സി സമയത്ത്  രാജ്യത്ത് എവിടെനിന്നും ഒരൊറ്റ നമ്പര്‍ വിളിച്ചാല്‍ മതിയാകും.

വായിക്കുക:  സ്വയം പാട്ട് കേട്ടോളൂ,പക്ഷേ സഹയാത്രികരെ പാട്ടുകേൾപ്പിക്കാൻ നിൽക്കേണ്ട!

ബാലന്‍സ് ഇല്ലാതെ താല്‍ക്കാലികമായി നിര്‍ത്തിവച്ച മൊബൈല്‍ കണക്ഷനില്‍ നിന്നും 112 എന്നാ നമ്പര്‍ വിളിക്കാന്‍ കഴിയും.മൊബൈല്‍ സ്ക്രീന്‍ ലോക്ക് ആണെങ്കിലും ഈ നമ്പര്‍ വിളിക്കാന്‍ കഴിയും.

Slider
Slider
Loading...

Related posts