അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും

Loading...

ബെംഗളൂരു: അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും. മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്.

കാറോടിച്ചിരുന്ന അഖിൽ(25) പരിക്കുകളോടെ രക്ഷപ്പെട്ടു. അഖിലിനെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായിക്കുക:  അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം തുടരുന്നു;50ൽ അധികം സ്പെഷൽ ബസുകളിറക്കി ചാകര കൊയ്ത് കർണാടക-കേരള ആർടിസികൾ;ആവശ്യമെങ്കിൽ ഇനിയും ബസിറക്കാൻ തയ്യാറായി കർണാടക:ഈ വെള്ളിയാഴ്ചയിലെ തിരക്ക് നേരിടാൻ കഴിഞ്ഞാൽ പരാജയപ്പെടാൻ പോകുന്നത് മലയാളികളെ ഇത്രയും കാലം ചൂഷണം ചെയ്ത സ്വകാര്യ ബസ് ലോബി.

ഇന്ന് പുലർച്ചെ കുമ്പൽഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

Slider
Slider
Loading...

Related posts

error: Content is protected !!