പേ വിഷബാധക്ക് ഉള്ള മരുന്ന് കിട്ടാനില്ല,ആവശ്യവുമായി സമീപിച്ച കര്‍ണാടകക്ക് കൈത്താങ്ങായി കേരളം.

Loading...

ബെംഗളൂരു : പേ വിഷബാധക്ക് നല്‍കേണ്ട ആന്റി രാബിസ് മരുന്ന് കര്‍ണാടകയില്‍ കിട്ടാക്കനി ആയിമാറുന്നു,സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് വാങ്ങാന്‍ വേണ്ടി മൂന്ന് തവണ ടെണ്ടര്‍ വിളിച്ചെങ്കിലും മരുന്ന് നിര്‍മാതാക്കള്‍ ആയ സ്വകാര്യ കമ്പനികള്‍ അതില്‍ പങ്കെടുത്തില്ല,അതേസമയം സംസ്ഥാനത്തെ മരുന്നിന്റെ സ്റ്റോക്ക്‌ ക്രമാതീതമായി കുറയുകയും ചെയ്തു.

കര്‍ണാടക സ്റ്റേറ്റ് ഡ്രഗ്സ്  ലോജിസ്റ്റിക് ആന്‍ഡ്‌ വെയര്‍ ഹൌസിംഗ് സൊസൈറ്റി (KSDLWS) അയല്‍ക്കാരായ സംസ്ഥാനങ്ങള്‍ക്ക് എല്ലാം സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കത്തെഴുതി.കേരള സര്‍ക്കാര്‍ 10,000 ആന്റി രാബിസ് ഇന്ജെക്ഷനും 2,000 ഇമ്മോണോ ഗ്ലോബുലില്‍ ഇന്ജെക്ഷനും കര്‍ണാടകക്ക് അയച്ചു കൊടുത്തു.

വായിക്കുക:  മാതൃകയായി കർണാടക ആർ.ടി.സി.; സ്ത്രീയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന!!

5000 ആന്റി രാബിസ് ഇന്ജെക്ക്ഷന്‍ ഉടന്‍ തന്നെ കൈമാറാമെന്ന് തമിഴ്നാടും ഉറപ്പു നല്‍കിയിട്ടുണ്ട്,കേരളത്തില്‍ നിന്ന് ലഭ്യമായ മരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്ക് കൃത്യമായി പകുത്തു നല്‍കിയിട്ടുണ്ട് എന്ന് KSDLWS അറിയിച്ചു.

കൂടുതല്‍ ആവശ്യമെങ്കില്‍ ലോക്കല്‍ ആയി മരുന്ന് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

വളരെ കുറച്ചു കമ്പനികള്‍ മാത്രമാണ് ഇത്തരം മരുന്നുകള്‍ നിര്‍മിക്കുന്നുള്ളൂ അതുകൊണ്ട് തന്നെ സര്‍ക്കാരിന് ആവശ്യമായ എണ്ണം നിര്‍മിച്ച് നല്‍കാന്‍ സമയത്ത് കഴിയില്ല എന്നത് കൊണ്ടാണ് അവര്‍ ടെണ്ടറില്‍ പങ്കെടുക്കാത്തത്.മരുന്നുകമ്പനികളുമായി ഉടന്‍തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

Slider
Slider
Loading...

Related posts

error: Content is protected !!