നഗരത്തിലെങ്ങും തെരുവുനായ്ക്കളുടെ വിളയാട്ടം;ബിസ്ക്കറ്റ് വാങ്ങാൻ പോയ 5 വയസ്സുകാരനെ തെരുവുനായ കടിച്ച് കൊന്നു!

Loading...

ബെംഗളൂരു : നഗരം പൂർണമായും തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുന്നു എന്ന സത്യം ഞെട്ടിക്കുന്നതാണ്. രാത്രികളിൽ യാത്ര ചെയ്യുന്നവർ പലരും ജീവൻ പണയം വച്ചാണ് കവലകളിൽ ഇറങ്ങി നടക്കുന്നത്. തെരുവുനായയുടെ അക്രമണത്തിന്റെ നിരവധി വാർത്തകളാണ് തുടർച്ചയായ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്.

സമീപത്ത് ഉള്ള കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങാൻ പോയ 5 വയസുകാരനായ ദുർഗേഷിനെയാണ് തെരുവുനായകൾ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്.

നഗരപ്രാന്തപ്രദേശമായ സൊളദേവനഹള്ളിയിലെ ബജ്ജെഗൗഡന പാളയയിൽ താമസിക്കുന്ന നിർമാണ തൊഴിലാളികളായ മല്ലപ്പയുടെയും മല്ലമമയുടെയും 4 മക്കളിൽ മൂന്നാമെത്ത ആൾ ആണ് ദുർഗേഷ്.

വായിക്കുക:  ഇനി ടയർ പഞ്ചറാകുമെന്ന ആശങ്ക വേണ്ട; ശാശ്വത പരിഹാരവുമായി മിഷേലിന്‍

ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മയോട് ദുർഗേഷ് ചോറു വേണ്ട ബിസ്കറ്റ് മതി എന്ന് പറഞ്ഞ് 5 രൂപ വാങ്ങി പുറത്തേക്കിറങ്ങുകയായിരുന്നു, ഏതാനും നിമിഷങ്ങൾക്ക് ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് പുറത്തു ചെന്നു നോക്കിയപ്പോൾ ഒരു കൂട്ടം നായകൾ കുട്ടിയെ ആക്രമിക്കുന്നതാണ് കണ്ടത്.

വായിക്കുക:  പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് യുവതിയെ റോഡിൽ വച്ച് 12 തവണ കുത്തി;കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല;സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു.

നാട്ടുകാരുടെ സഹായത്തോടെ ബൈക്കിൽ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്ന് സപ്തഗിരി ആശുപത്രിയിലേക്ക് നിർദ്ദേശിച്ച പ്രകാരം പോകുന്നതിനിടെയാണ് കുട്ടി മരിച്ചത്.

Slider
Slider
Loading...

Related posts

error: Content is protected !!