മഴപെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന 43 റോഡുകളുടെ പട്ടിക തയ്യാറാക്കി ബി.ബി.എം.പിക്ക് നല്‍കി ട്രാഫിക്‌ പോലീസ്;ഇതുവരെ ഒരു നടപടിയും എടുക്കാതെ മഹാനഗര പാലികെ;മഴ പെയ്താല്‍ ഒഴിവാക്കേണ്ട റോഡുകളുടെ പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു:നഗരത്തിലെ ഗതാഗതക്കുരുക്ക് കുപ്രസിദ്ധമാണ്,മഴ കൂടി പെയ്താലോ …ഒന്നും പറയേണ്ട.കുരുക്കിന്റെ സമയം കൂടുകയാണ് ചെയ്യുന്നത്.പലപ്പോഴും മണിക്കൂറുകള്‍ റോഡില്‍ കാത്തു കെട്ടി കിടക്കേണ്ടിയും വരും.

ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ആണ്,പല മേല്‍പ്പാലങ്ങളുടെ താഴെയും അണ്ടര്‍ പാസിലും വെള്ളം കെട്ടി നിന്ന് വാഹന യാത്ര ദുസ്സഹമാക്കാറുണ്ട്.ഇതിനൊരു അറുതി വരുത്താം എന്നാ ലക്ഷ്യത്തോടെയാണ് ബെംഗളൂരു സിറ്റി ട്രാഫിക്‌ പോലീസ് മഴപെയ്താല്‍ വെള്ളം കയറുന്ന റോഡുകളുടെ പട്ടിക ഉണ്ടാക്കിയത്.

43 റോഡുകള്‍ ആണ് ഈ പട്ടികയില്‍ ഉള്ളത്,ഈ ലിസ്റ്റ് ബെംഗളൂരു മഹാ നഗര പാലികക്ക് സമര്‍പ്പിച്ചു കഴിഞ്ഞു,അതില്‍ വെള്ളക്കെട്ട് ഒഴിവാക്കേണ്ടാതിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കേണ്ടത്  ബി ബി എം പി ആണ്.

വായിക്കുക:  ശിവകുമാറിനെതിരേ സി.ബി.ഐ. അന്വേഷണത്തിന് യെദ്യൂരപ്പ സർക്കാർ അനുമതി നൽകിയേക്കും!!

“മഴ പെയ്താല്‍ വെള്ളം കെട്ടി നില്‍ക്കുന്ന റോഡുകളുടെ പട്ടിക തയ്യാറാക്കി ഞങ്ങള്‍ രണ്ടു മാസം മുന്‍പേ തന്നെ ബി ബി എം പി ക്ക് സമര്‍പ്പിച്ചു മണ്‍സൂണിനു മുന്‍പേ  ഇനി തീരുമാനം എടുക്കേണ്ടത് അവരാണ്”പോലീസ് അഡിഷനാല്‍ കമ്മിഷണര്‍ ട്രാഫിക്‌ ശ്രീ ഹരി ശേഖരന്‍ അറിയിച്ചു.

ബെംഗളൂരു സിറ്റി ട്രാഫിക്‌ പോലീസിന്റെ പട്ടിക ലഭിച്ചതായും അത് റോഡ്‌ ഇന്ഫ്രയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അയച്ചതായും ബി ബി എം പി ടി ഇ സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രവീണ്‍ ലിംഗയ്യ അറിയിച്ചു.

വായിക്കുക:  നഗരം കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി;സബർബൻ റയിൽ പദ്ധതി പുതിയ ട്രാക്കിൽ.

ഇതെല്ലം ശരിയായി വരുന്ന സമയം കാത്ത് നില്‍ക്കാതെ മഴ വന്നാല്‍ താഴെ കൊടുത്ത റോഡുകള്‍ ഒഴുവാക്കി യാത്ര ചെയ്‌താല്‍ വേഗത്തില്‍ വെട്ടിലെത്താം.

 

Slider
Loading...

Related posts