വീണ്ടും കല്ലട!! ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൈ കാണിച്ചിട്ടും ബസ് നിര്‍ത്തിയില്ല

Loading...

തിങ്കളാഴ്ച രാത്രി എട്ടിന് ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കല്ലട ബസിനെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോട്ടയം-ബെംഗളൂരു കല്ലടബസിനെയാണ് ഏഴ് കിലോമീറ്റര്‍ പിന്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇവിടെ പരിശോധനയ്ക്കായി നിന്ന ഉദ്യോഗസ്ഥന്‍ കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. അമിത വേഗതയിലായിരുന്ന ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ഇതോടെ സ്‌ക്വാഡ് അംഗങ്ങളായ ചിലര്‍ ബസിന്റെ പുറകെ തങ്ങളുടെ വാഹനത്തില്‍ പിന്തുടര്‍ന്നു.

വായിക്കുക:  മലയാളികളായ കമിതാക്കള്‍ ലോഡ്ജില്‍ വിഷം കഴിച്ച് ആത്മഹത്യാ ചെയ്തു.

ഈ സമയം കല്ലടയുടെ തന്നെ മറ്റൊരു ബസ് ഇതേ റൂട്ടില്‍ വന്നു. ഇവര്‍ ഏറ്റുമാനൂരില്‍ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ നിര്‍ത്തുകയും ചെയ്തു. പിന്നാലെ ഉണ്ടായിരുന്ന ഈ ബസിലെ ജീവനക്കാരാണ് മുന്നില്‍ പോയ ബസിലെ ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ട് നിര്‍ത്താന്‍ ആവശ്യപ്പെത്.

കോതനല്ലൂരില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ ബസ് പിടികൂടിയത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനടക്കം വിവിധ കേസുകളിലായി ആറായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടത്. ബസ് തിരികെ ഏറ്റുമാനൂരില്‍ എത്തിച്ച ശേഷമാണ് ആര്‍ടിഒ എന്‍ഫോഴ്സ്‌മെന്റ് വിഭാഗം പിഴ ഈടാക്കിയത്.

വായിക്കുക:  ഡി.കെ. ശിവകുമാറിനെ മൂന്നാം തവണയും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വി.എം. ചാക്കോയുടെ നേതൃത്വത്തിലുള്ളതായിരുന്നു സ്‌ക്വാഡ്. പിഴ ഈടാക്കിയ ശേഷം ബസിന് യാത്ര തുടരാന്‍ അനുമതി നല്‍കി.

Slider
Slider
Loading...

Related posts