സ്വകാര്യബസ്സ് സമരം പൊളിയുന്നു!! കൂടുതൽ പ്രത്യേക സർവീസുകൾ നടത്തി കേരള, കർണാടക ആർ.ടി.സി.കൾ.

Loading...

ബെംഗളൂരു: കൂടുതൽ പ്രത്യേക സർവീസുകളുമായി കേരള, കർണാടക ആർ.ടി.സി.കൾ. അന്തർസ്സംസ്ഥാന സ്വകാര്യ ബസ്‌ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്.

തിങ്കളാഴ്ച രാത്രി കേരള ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ഒമ്പത് പ്രത്യേക ബസുകൾ സർവീസ് നടത്തി. കോട്ടയം, ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തിയത്.

കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും കേരള ആർ.ടി.സി. പ്രത്യേക സർവീസ് നടത്തി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് നടത്തിയത്. ചൊവ്വാഴ്ചയും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് കേരള ആർ.ടി.സി.അധികൃതർ അറിയിച്ചു.

വായിക്കുക:  അന്തരാഷ്ട്ര പുരസ്കാര തിളക്കത്തില്‍ ജയസൂര്യ!!

നാല് അധികസർവീസുകളാണ് കർണാടക ആർ.ടി.സി. തിങ്കളാഴ്ച നടത്തിയത്. എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് ബെംഗളൂരുവിലേക്കായിരുന്നു സർവീസ്.

സ്വകാര്യ ബസ് സമരംകാരണം പ്രത്യേക സർവീസുകൾവേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെന്നും കേരളത്തിലെ പ്രധാനപ്പെട്ട നാലു സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രത്യേക സർവീസുകൾ നടത്തുന്നതെന്നും കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.

വായിക്കുക:  500 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഡ്രൈവര്‍ അലെര്‍ട്ടും ഓട്ടോമാറ്റിക് കൊളീഷന്‍ അലെര്‍ട്ടും വരുന്നു.

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസ് നടത്തും. ഇതിനു കർണാടക ആർ.ടി.സി. തയ്യാറാണെങ്കിലും കേരളത്തിന്റെ അനുമതി കിട്ടാത്തത് തടസ്സമാവുകയാണ്. പലതവണ കേരളത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു.

Slider
Slider
Loading...

Related posts