വിധാൻസൗധയിലെ ശുചിമുറിയിൽ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യാശ്രമം!!

Loading...

ബെംഗളൂരു: വിധാൻസൗധയിൽ കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മൂന്നാംനിലയിലെ ശുചിമുറിയിലായിരുന്നു സംഭവം.

ചിക്കബെല്ലാപുര സ്വദേശി രേവണ്ണകുമാറാണ്(44) ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചിക്കബെല്ലാപുര അനൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് ലൈബ്രേറിയനാണ് രേവണ്ണ. മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിക്ക് നൽകാനുള്ള അപേക്ഷയുമായി ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് രേവണ്ണ എത്തിയതെന്ന് ബെംഗളൂരു സെൻട്രൽ ഡി.സി.പി. ഡി. ദേവരാജ് പറഞ്ഞു.

വായിക്കുക:  ബസ് ഡേ ആഘോഷം പൊടി പൊടിച്ചു"ദേ കിടക്കുന്നു റോഡില്‍"

ശുചിമുറിയിലെ തറയിൽ കഴുത്തുമുറിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെയുണ്ടായിരുന്നവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രേവണ്ണ അപകടനില തരണംചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുദിവസംമുമ്പാണ് മന്ത്രിയെ കാണാൻ രേവണ്ണകുമാർ കുടുംബത്തോടൊപ്പം ബെംഗളൂരുവിലെത്തിയത്.

Slider
Slider
Loading...

Related posts

error: Content is protected !!