കോടീശ്വരനായ നമ്മുടെ മുഖ്യന് നിലത്ത് കിടന്നുറങ്ങാൻ ചെലവ് വെറും ഒരു കോടി രൂപ!;ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 25 ലക്ഷം;ഗ്രാമങ്ങളെ അടുത്തറിയാൻ വേണ്ടി കുമാരസ്വാമി നടത്തുന്ന സന്ദർശനങ്ങളുടെ ചെലവുകൾ ഞെട്ടിക്കുന്നത്.

ബെംഗളൂരു : ഇവിടെ പട്ടിണി കിടക്കാൻ തന്നെ 100 രൂപ വേണം എന്ന് പറയുന്ന ഒരു നർമം ശകലം നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും, ഏകദേശം അതുപോലെയാണ് നമ്മുടെ മുഖ്യമന്ത്രിയുടെ ഗ്രാമ സന്ദർശനത്തിന്റെ ചെലവ് കണക്കുകൾ പുറത്ത് വരുന്നത്.

പാവങ്ങളായ സംസ്ഥാനത്തെ ഗ്രാമീണരെ കാണുക, അവരുടെ പ്രശ്നങ്ങൾ കേൾക്കുക, ഇടപെടുക, നിവൃത്തി വരുത്തുക തുടങ്ങിയ ലക്ഷ്യവുമായാണ് കുമാരസ്വാമി “ഗ്രാമ വാസ്തവ്യ”പരിപാടി ആരംഭിച്ചത്.കഴിഞ്ഞ ആഴ്ച യാദ് ഗീർ സന്ദർശിച്ച് അവിടുത്തെ ചന്ദ്രകി ഗ്രാമത്തിൽ പോയ മുഖ്യമന്ത്രി ഒരു സ്കൂളിലെ നിലത്ത് കിടക്കുന്ന ചിത്രം വൻ ശ്രദ്ധ നേടിയിരുന്നു.

വായിക്കുക:  പി.വി.സിന്ധുവും മുഖ്യമന്ത്രിയും ചേര്‍ന്ന് യുവദസറ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു.

എന്നാൽ ഈ പരിപാടിക്ക് ചെലവായത് ഒരു കോടി രൂപയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 25000 പേർക്ക് ഒരുക്കിയ ഭക്ഷണത്തിന്ന് മാത്രം 25 ലക്ഷം രൂപയായത്രെ, അതിൽ 15000 പേരെ വന്നുളളൂ.

നിവേദനം വാങ്ങാനുള്ള ഓഫീസിനും നല്ല സൗകരത്തോടെ ഉള്ള ശുചി മുറിക്കും എല്ലാം ചേർന്ന് ഒരു 25 ലക്ഷം കൂടി ചെലവായത്രേ. സ്റ്റേജിനും മറ്റ് സംവിധാനങ്ങൾക്കുമായി 50 ലക്ഷം രൂപയും ചെലവായി.

വായിക്കുക:  ഇന്‍ഫോസിസിന്റെ ഓഹരിവില കുത്തനെ ഇടിഞ്ഞു

ട്രെയിനിൽ യാദ് ഗിർ വരെ യാത്ര ചെയ്ത് അവിടെ നിന്ന് ട്രാൻസ്പോർട്ട് ബസിലാണ് മുഖ്യമന്ത്രി ചന്ദ്രകി ഗ്രാമത്തിൽ എത്തിയത്.

ഇത്രയും ലളിതമായ നിലത്ത് കിടന്ന ഒരു പരിപാടിക്ക് ഒരു കോടി രൂപ ചെലവായെങ്കിൽ ഒരു ആഡംബരമായ പരിപാടിയായിരുന്നെങ്കിൽ എന്ത് ചെലവ് വരുമായിരുന്നു എന്നാണ് നികുതി നൽകിയ പൗരൻമാരുടെ മനസ്സിൽ ആദ്യമുയരുന്ന ചോദ്യം.

Slider
Loading...

Related posts