വാട്സ് അപ്പിനെകൊണ്ട് ഇങ്ങനെയും ഉപകാരങ്ങള്‍ ഉണ്ട്;മാതാപിതാക്കളെ കാണാതെ വിഷമിച്ച കുട്ടിയെ വെറും മണിക്കൂറുകള്‍ കൊണ്ട് മാതാപിതാക്കളുടെ അടുത്തെത്തിച്ചത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ!

ബെംഗളൂരു : സോഷ്യല്‍ മീഡിയ വെറും സമയം കൊല്ലിയാണ് എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്,എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ചെയ്യുന്ന ചില കാര്യങ്ങള്‍ ഇത്രയും വേഗത്തില്‍ മറ്റൊരു തരത്തിലും ചെയ്തു തീര്‍ക്കാന്‍ കഴിയില്ല എന്നതും സത്യമാണ്.

കഴിഞ്ഞ ദിവസം കെ എസ് ലയൌട്ടിലേക്ക് പോകുകയായിരുന്ന തന്റെ ബസില്‍ ഒരു കുട്ടിയെ പുട്ടരാജു എന്നാ കണ്ടക്ടര്‍ ശ്രദ്ധിക്കുന്നത്,രാഹുല്‍ എന്ന് പേര് പറഞ്ഞ കുട്ടിക്ക് മാതാപിതാക്കളുടെ പേര് മാത്രം അറിയാം രുദ്രേഷ് -നേത്ര ,എന്നാല്‍ അവരുടെ നമ്പര്‍ കുട്ടിക്ക് ഓര്‍മയില്ല,കുട്ടിയെ അടുത്തുള്ള പോലീസ് സ്റ്റേഷനായ  തലഘട്ടപുര യില്‍ എത്തിച്ചു.

വായിക്കുക:  മൈസൂരു ദസറയ്ക്ക് സമാപനമായതോടെ ആനകൾക്ക് ഇനി വിശ്രമകാലം

അവിടെ നിന്നും പോലീസുകാര്‍ കുട്ടിക്ക് പാലും ബിസ്കറ്റും എല്ലാം നല്‍കിയതിന് ശേഷം കുട്ടിയുടെ ഫോട്ടോ എടുത്തു പോലീസുകാരുടെയും മറ്റു പബ്ലിക്കിന്റെയും വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ പങ്കുവച്ചു.കുട്ടിയുടെ ചിത്രം വൈറലായി..

അതെ സമയം കുട്ടിയെ നഷ്ട്ടപ്പെട്ട ഗണപതി പുരയില്‍ താമസിക്കുന്ന നെത്രബായി ഭര്‍ത്താവ് രുദ്ര നായിക്ക് നെയും കൂട്ടി സമീപ സ്ഥലങ്ങളില്‍ എല്ലാം കുട്ടിയെ തെരഞ്ഞതിനു ശേഷം കെ എസ് ലേയൌട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തി.

വായിക്കുക:  കന്നഡയിൽ സംസാരിച്ചില്ല,അന്യ നാട്ടുകാരനായ ഡോക്ടർക്ക് മർദ്ദനം;സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ.

അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് അതിനു മുന്‍പേ തന്നെ രാഹുലിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി ലഭിച്ചിരുന്നു,കുട്ടി തലഘട്ട പുര പോലീസ് സ്റ്റേഷനില്‍ കുട്ടി ഉണ്ട് എന്നാ വിവരം അവര്‍ മാതാപിതാക്കള്‍ക്ക് കൈമാറി.ഉടന്‍തന്നെ ബന്ധുക്കളെ കൂട്ടി അവിടെയെത്തി കുട്ടിയെ ഏറ്റു വാങ്ങുകയായിരുന്നു.

2 മണിയോടെ നഷ്ട്ടപ്പെട്ട കുട്ടിയെ 5 മണിയോടെ മാതാപിതാക്കള്‍ക്ക് തിരിച്ചു കിട്ടി.

Slider
Loading...

Related posts